പരിശീലനം നല്‍കി

പെരുമ്പാവൂര്‍: ഡിമെന്‍ഷ്യ ബോധവത്​കരണവും പരിചരണവും സമൂഹത്തിന്റെ താഴെത്തട്ടില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ വെങ്ങോല, കിഴക്കമ്പലം, വാഴകുളം, ചൂര്‍ണിക്കര, എടത്തല, കീഴ്മാട് പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. ബി.ഡി.ഒ കെ.വി. സതി, ജോയന്റ് ബി.ഡി.ഒ ഷാഫി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.എം. സിറാജ്, ബോധി ബ്ലോക്ക് കോഓഡിനേറ്റര്‍ അലീന ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് മാനേജര്‍ പ്രസാദ് എം.ഗോപാല്‍ പദ്ധതി വിശദീകരിച്ചു. ബോധി മാസ്റ്റര്‍ ട്രെയ്​നര്‍ ബിബി ഡോമിനിക് ക്ലാസ്​ നയിച്ചു. em pbvr 3 Anwar Ali വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് നല്‍കിയ ഡിമെന്‍ഷ്യ ബോധവത്കരണം പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.