കൊച്ചി: രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ തിരിച്ചടിക്കാനുള്ള കപ്പാസിറ്റിയും നട്ടെല്ലും കോൺഗ്രസിനുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാർഹമാണ്. അതിൽ ആത്മാർഥതയുണ്ടെങ്കിൽ അക്രമികൾക്ക് വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. എസ്.എഫ്.ഐയുടേത് തെണ്ടിത്തരവും തെമ്മാടിത്തരവും ചന്തയിലെ കുട്ടികൾ പോലും ചെയ്യാത്ത പ്രവൃത്തിയുമാണ്. അണികളെ സി.പി.എം നിലക്കുനിര്‍ത്തുന്നില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കും. തിരിച്ചടിക്കാനുള്ള വഴി സ്വീകരിക്കാത്തത് ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതിനാലാണ്. കോണ്‍ഗ്രസിന്‍റെ മാന്യത ദൗര്‍ബല്യമായി കരുതരുത്. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളം ഭരിക്കുന്ന പാർട്ടിക്കും ഉത്തരവാദിത്തമുണ്ട്. ദേശീയതലത്തില്‍ രാഹുൽ ഗാന്ധിയെ ബി.ജെ.പിയും സംഘ്പരിവാറും രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ വേട്ടയാടുമ്പോള്‍ ഓഫിസ് തല്ലിത്തകര്‍ത്ത് സംഘ്പരിവാര്‍ ശക്തികളെ സന്തോഷിപ്പിക്കുകയാണ് സി.പി.എം. ദേശീയതലത്തിലെ സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ സി.പി.എം നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.