വരാപ്പുഴ അതിരൂപതയിൽ സിനഡ് നാളെ

കൊച്ചി: ഫ്രാൻസിസ് മാർപാപ്പ ആഗോള കത്തോലിക്കാസഭയിൽ പ്രഖ്യാപിച്ച സിനഡ് വരാപ്പുഴ അതിരൂപതയിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ആശീർഭവനിൽ നടക്കും. പ്രത്യേക ദിവ്യബലിയോടെ ആരംഭിക്കുന്ന സിനഡ് മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്യും. ഫാ. സ്റ്റാൻലി മാതിരപ്പിള്ളി നേതൃത്വം നൽകും. വൈദികർ, സന്യസ്തർ, അൽമായർ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട 143 പ്രതിനിധികൾ പങ്കെടുക്കും. സമാപന സമ്മേളനം ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. അതിരൂപത സിനഡിന്​ ഒരുക്കം പൂർത്തിയായതായി കോഓഡിനേറ്റർമാരായ ഫാ. ജോബ് വാഴക്കൂട്ടത്തിൽ, സിസ്റ്റർ ഷൈൻ ബ്രിജിറ്റ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.