ടാങ്കർ ലോറി മറിഞ്ഞു; ആർക്കും പരിക്കില്ല

മട്ടാഞ്ചേരി: മുണ്ടംവേലി സാൻതോം കോളനിക്ക് സമീപം നേവി നഗറിലേക്ക് കുടിവെള്ളം കൊണ്ടുപോകുകയായിരുന്ന ടാങ്കർലോറി മറിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. റോഡിന്‍റെ വശത്തോട് ചേർന്ന് പോകുകയായിരുന്ന ലോറി സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി ഡ്രൈവറെയും ക്ലീന​റെയും പുറത്തെടുത്തു. ആർക്കും കാര്യമായ പരിക്കില്ല. പിന്നീട് ഉച്ചയോടെ ക്രെയിൻ എത്തി ലോറി ഉയർത്തുകയായിരുന്നു. ചിത്രം. മുണ്ടംവേലിയിൽ ടാങ്കർ ലോറി മറിഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.