കുടുംബശ്രീ ഫണ്ട് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം -കോൺഗ്രസ്

കരുമാലൂർ: പഞ്ചായത്തിലെ കുടുംബശ്രീ തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ബാങ്കിൽ നിന്ന്​ ജപ്തി നോട്ടീസ്. 2016-21 കാലഘട്ടത്തിൽ കരുമാല്ലൂർ പഞ്ചായത്ത് സി.ഡി.എസിൽ നടന്ന മുഴുവൻ സാമ്പത്തിക ഇടപാടുകളും വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു. പഞ്ചായത്ത് 17ാം വാർഡ് ശോഭന കുടുംബശ്രീയിൽ നിന്ന് 7.32 ലക്ഷം രൂപയാണ് സി.ഡി.എസ് മുൻ വൈസ് ചെയർപേഴ്സൻ തിരിമറി നടത്തിയതെന്ന് പരാതിയുള്ളത്. മുൻ പഞ്ചായത്ത് അംഗവും തട്ടിപ്പ് നടത്തിയവരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ എ.എം. അലി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.പി. അനിൽകുമാർ, സി.എസ്. സുനീർ, കെ.എം. ലൈജു, ജി.വി. പോൾസൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.