കൊച്ചി: കേരളത്തില്‍ ആദ്യമായി ഹൃദ്രോഗിയില്‍ ഓപണ്‍ ഹാര്‍ട്ട് സ്യൂചര്‍ലെസ് അയോര്‍ട്ടിക് പെര്‍സിവല്‍ വാല്‍വ് വിജയകരമായി ഘടിപ്പിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. പാലക്കാട് സ്വദേശിനിയായ സുധ എന്ന 55കാരിയിലാണ് ഈ നൂതന വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ആസ്റ്റര്‍ മെഡ്‌സിറ്റി കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനോജ് പി. നായര്‍, അനസ്തീഷ്യ & ക്രിട്ടിക്കല്‍കെയര്‍ വിഭാഗം മേധാവി ഡോ.സുരേഷ് ജി നായര്‍, കാര്‍ഡിയാക് സര്‍ജറി വിഭാഗം കണ്‍സൾട്ടന്റ് ഡോ.ജോര്‍ജ് വര്‍ഗീസ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ശ്വാസതടസ്സം, ഹൃദയമിടിപ്പിലെ അസ്വാഭാവികത എന്നിവ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സുധ കാര്‍ഡിയോളജി വിഭാഗത്തിലെത്തിയത്. വിദഗ്ധ പരിശോധനയില്‍ ഹൃദയത്തിലെ അയോര്‍ട്ടിക് വാല്‍വില്‍ കാല്‍സ്യം അമിതമായി അടിഞ്ഞുകൂടുന്ന കാല്‍സിഫിക് അയോര്‍ട്ടിക് വാല്‍വ് എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചു. തകരാറിലായ വാല്‍വ് മാറ്റി സ്ഥാപിക്കുകയായിരുന്നു പോംവഴി. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ അയോര്‍ട്ടിക് വാല്‍വ് മാറ്റുന്ന ട്രാൻസ്‌കതീറ്റർ അയോര്‍ട്ടിക് വാൽവ് ഇബ്ലാന്റേഷൻ (ടാവി) എന്ന ചികിത്സ രീതിയാണ് പൊതുവെ ഇതിനായി സ്വീകരിക്കാറുള്ളത്. എന്നാല്‍, രോഗിയുടെ സങ്കീര്‍ണആരോഗ്യ സ്ഥിതിയും ടാവി ശസ്ത്രക്രിയ ഇവരില്‍ എത്രത്തോളം വിജയകരമാവും എന്ന ആശങ്കയുമാണ് അയോര്‍ട്ടിക് വാല്‍വ് പേര്‍സിവല്‍ ഘടിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരോഗ്യവതിയായി സുധ ആശുപത്രി വിട്ടു. ടാവിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചികിത്സ ചെലവും മികച്ച ഗുണഫലങ്ങളുമാണ് പുതിയ ചികിത്സാരീതിയുടെ മെച്ചമെന്ന് കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനോജ് പി. നായര്‍ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കാര്‍ഡിയാക് സര്‍ജറി വിഭാഗം കണ്‍സൾട്ടന്റ് ഡോ.ജോര്‍ജ് വര്‍ഗീസ് കുര്യന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റര്‍ - ഒമാന്‍ റീജനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ എന്നിവർ പങ്കെടുത്തു. photo - aster - Left to Right : ഡോ.ജോര്‍ജ് വര്‍ഗീസ് കുര്യന്‍, കാര്‍ഡിയാക് സര്‍ജറി വിഭാഗം കണ്‍സൾട്ടന്റ്, ഫര്‍ഹാന്‍ യാസിന്‍,ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റര്‍ - ഒമാന്‍ റീജനല്‍ ഡയറക്ടര്‍, ഡോ. മനോജ് പി. നായര്‍, കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആസ്റ്റര്‍ മെഡ്‌സിറ്റി,ഡോ. ജോയൽ ദേവസ്യ, കൺസൾട്ടന്റ്, അനസ്തീഷ്യ & ക്രിട്ടിക്കല്‍കെയര്‍ ആസ്റ്റർ മെഡ്‌സിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.