കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ ഭരണത്തിൽനിന്ന് ലക്ഷദ്വീപിനെ മോചിപ്പിക്കണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ആവശ്യപ്പെട്ടു. ലക്ഷദ്വീപ് നിവാസികളുടെ യാത്രദുരിതം പരിഹരിക്കണമെന്നും കപ്പൽ സർവിസുകളുടെ എണ്ണം പൂർണതോതിലാക്കണമെന്നും ആവശ്യപ്പെട്ട് വെല്ലിങ്ൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിന് മുന്നിൻ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷദ്വീപ് നിവാസികളോടുള്ള പകപോക്കൽ നടപടികളുടെ ഭാഗമായാണ് കപ്പൽ സർവിസുകളുടെ എണ്ണം വെട്ടിക്കുറച്ചത്. അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊച്ചിൻ ഷിപ്യാർഡിൽ കയറ്റിയിരിക്കുന്ന കപ്പലുകൾക്കായി പണം അനുവദിക്കാത്തത് മനഃപൂർവമാണ്. ആറിൽനിന്ന് കപ്പലുകളുടെ എണ്ണം രണ്ടായി കുറച്ചപ്പോൾ യാത്രികരുടെ എണ്ണം 3200ൽനിന്ന് 600ആയി പരിമിതപ്പെട്ടു. ജനവിരുദ്ധ നടപടി തുടർന്നാൽ സമരവേദി ഡൽഹിയിലേക്ക് മാറ്റുമെന്നും ചാക്കോ പറഞ്ഞു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്തഘട്ട സമരം ഉടൻ ആരംഭിക്കുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും പറഞ്ഞു. ഹാർബർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ലക്ഷദ്വീപ് എൻ.സി.പി പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, സി.ആർ. സജിത്, മുഹമ്മദ് അനീസ്, ലതിക സുഭാഷ്, പി.ജെ. കുഞ്ഞുമോൻ, ടി.പി. അബ്ദുൽ അസീസ്, അഫ്സൽ കുഞ്ഞുമോൻ, കെ.ആർ. സുഭാഷ്, കെ.ജെ. പോൾ, മുരളി പുത്തൻവേലി എന്നിവർ സംസാരിച്ചു. EKG NCP PC CHAKO ലക്ഷദ്വീപ് നിവാസികളുടെ യാത്രദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിന് മുന്നിൽ എൻ.സി.പി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. പി.പി. മുഹമ്മദ് ഫൈസൽ എം.പി സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.