അഗ്നിപഥ്‌: ഇടത്‌ യുവജന സംഘടനകൾ പ്രതിഷേധിച്ചു

കൊച്ചി: സൈന്യത്തിലും കരാർവത്​കരണം നടത്തുന്ന അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഇടത്‌ യുവജന സംഘടനകൾ പ്രതിഷേധിച്ചു. ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. എറണാകുളത്ത്‌ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എ.ആർ. രഞ്ജിത് ഉദ്‌ഘാടനം ചെയ്‌തു. മൂവാറ്റുപുഴയിൽ ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ കെ.പി. ജയകുമാറും പെരുമ്പാവൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം നിഖിൽബാബുവും പറവൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ. ആദർശും തൃക്കാക്കരയിൽ ഡി.വൈ.എഫ്.ഐ ജില്ല ജോയന്റ്‌ സെക്രട്ടറി അഡ്വ. വിപിൻ വർഗീസും പിറവത്ത്‌ ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ്‌ കെ.വി. കിരൺരാജും കൊച്ചിയിൽ ജില്ല ജോയന്റ്‌ സെക്രട്ടറി അമൽ സോഹനും ആലുവയിൽ -എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോനും അങ്കമാലിയിൽ കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിനിൽ ജോണും കുന്നത്തുനാട്ടിൽ ആൽവിൻ സേവ്യറും കളമശ്ശേരിയിൽ എ.ഐ.വൈ.എഫ്‌ സംസ്ഥാന കമ്മിറ്റി അംഗം രേഖ ശ്രീജേഷും തൃപ്പൂണിത്തുറയിൽ എ.ഐ.വൈ.എഫ്‌ ജില്ല സെക്രട്ടറി കെ.ആർ. റനീഷും കോതമംഗലത്ത്‌ എ.ഐ.വൈ.എഫ്‌ ജില്ല പ്രസിഡന്റ് വി.കെ. രാജേഷും വൈപ്പിനിൽ എ.പി. പ്രിനിലും നൈറ്റ്‌ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ER Night March അഗ്നിപഥ്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽ.ഡി.വൈ.എഫ്‌ പ്രവർത്തകർ എറണാകുളം നഗരത്തിൽ നടത്തിയ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.