കൊച്ചി: അർധ രാത്രിയിൽ അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ച ഇരുചക്രവാഹന ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ മൂന്നു മാസത്തേക്ക് റദ്ദാക്കി. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ പി.എസ്. അശ്വന്ത് എന്നയാളുടെ ലൈസൻസാണ് ജൂലൈ ഒന്നു മുതൽ മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. ജൂൺ 23 നാണ് കേസിനാസ്പദമായ സംഭവം. പാലാരിവട്ടം -തമ്മനം മേഖലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഭയങ്കര ശബ്ദത്തോട് കൂടി രൂപമാറ്റം വരുത്തിയ വാഹനമോടിച്ചു വരവേ അശ്വന്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തി. വാഹനം നിർത്താനായി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബെജോയ് പീറ്റർ നിർദേശം നൽകിയപ്പോൾ അശ്രദ്ധമായി വാഹനമോടിച്ച് കടന്നുകളഞ്ഞു. കുറച്ചു സമയത്തിനുശേഷം സ്‌ക്വാഷ് കഫേക്ക് സമീപം നടത്തിയ പരിശോധനയിൽ അശ്വന്തിന്റെ വാഹനം വീണ്ടും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തു പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ താൽക്കാലികമായി സൂക്ഷിക്കാൻ ഏൽപിക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് തൃപ്തികരമായ മറുപടി നൽകാത്ത സാഹചര്യത്തിലാണ് അശ്വന്തിന്റെ ലൈസൻസ് റദ്ദാക്കിയത്. ജില്ലയിൽ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ പരിശോധന കർശനമാക്കാനുള്ള തീരുമാനത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.