കൊച്ചി: രാഹുൽഗാന്ധി എം.പിയുടെ ഓഫിസിനുനേരെയുണ്ടായ എസ്.എഫ്.ഐ അക്രമത്തിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫിസിൽനിന്ന് പ്രകടനം നടത്തി. പ്രവർത്തകർ ഒരു മണിക്കൂറോളം എം.ജി റോഡ് ഉപരോധിച്ചു. രാഹുൽഗാന്ധിയോട് സി.പി.എം മാപ്പുപറയണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. ഉമ തോമസ് എം.എൽ.എ, ഡി.സി.സി ഭാരവാഹികളായ അബ്ദുൽ ലത്തീഫ്, അജിത് അമീർ ബാവ, ദിലീപ് കുഞ്ഞൂട്ടി, മിനിമോൾ ജോയ്, ടിറ്റോ ആന്റണി, കെ.വി.പി. കൃഷ്ണകുമാർ. ആൽബർട്ട് അമ്പലത്തിങ്കൾ, ആന്റണി പൈനൂത്തറ, വി.കെ. ശശികുമാർ, മനു ജേക്കബ്, നൗഫൽ കയന്റിക്കര, അഫ്സൽ നമ്പ്യാരത്ത്, സി.ജെ. ജോർജ്, സിജോ ജോസഫ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന പ്രതിഷേധങ്ങളിൽ നേതാക്കളും പ്രവർത്തകരും അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.