പ്ലസ് ടു, എസ്.എസ്.എല്‍.സി പരാജിതർക്ക്​ സൗജന്യ ഓണ്‍ലൈന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം

കൊച്ചി: പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളിൽ ഉപരിപഠന യോഗ്യത ലഭിക്കാത്ത പെണ്‍കുട്ടികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിന് അവസരമൊരുക്കി ദേശീയ ശിശുക്ഷേമ സന്നദ്ധ സംഘടനയായ നാഷനല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) കേരള ഘടകം. സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിനുപുറമെ മോട്ടിവേഷന്‍ ക്ലാസ്, നൈപുണ്യ വികസനം, പബ്ലിക് സ്പീക്കിങ്, പ്രസന്റേഷന്‍ സ്‌കില്‍, വ്യക്തിത്വ വികസനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ദിവസവും വൈകീട്ട് ഒരു മണിക്കൂറാണ് ക്ലാസ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെബ്സൈറ്റില്‍നിന്ന്​ ഡൗണ്‍ലോഡ് ചെയ്ത പ്ലസ്ടു/ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ് കോപ്പി 06282608517 എന്ന നമ്പറിലേക്ക് വാട്​സ്​ആപ് ചെയ്യണമെന്ന് എന്‍.സി.ഡി.സി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.