വാവേലിയിൽ കാട്ടാനശല്യം രൂക്ഷം

കോതമംഗലം: കോട്ടപ്പടി . വൈദ്യുതി കമ്പിവേലികൾ തകർത്ത് കാട്ടാനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. കാർഷികവിളകൾ നശിപ്പിക്കുകയും ചെയ്യുന്ന ഇവ നാട്ടുകാരുടെ സമാധാന ജീവിതം തകർക്കുകയാണ്. കോട്ടപ്പടി വാവേലി റോഡിലൂടെ സന്ധ്യ കഴിഞ്ഞാൽ പേടികൂടാതെ സഞ്ചരിക്കാനാവാത്ത സാഹചര്യമാണ്. വൈദ്യുതി വേലികൾക്ക് സമീപത്തെ മരങ്ങൾ മറിച്ചിട്ട് വേലി തകർത്താണ് ആനകൾ ജനവാസ മേഖലകളിലെത്തുന്നത്. വൈദ്യുതിവേലിക്ക് സമീപത്തെ മരങ്ങൾ മുറിച്ചുനീക്കാമെന്ന് വനം വകുപ്പ് അധികൃതർ കഴിഞ്ഞ ഫെബ്രുവരിയിൽ ഉറപ്പുനൽകിയതാണെങ്കിലും നടപടി എങ്ങും എത്താത്തത് പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ആനയുടെ ആക്രമണത്തിൽ വനം വകുപ്പിന്‍റെ താൽക്കാലിക വാച്ചർക്ക് പരിക്കേറ്റിരുന്നു. മൂന്നുവർഷം മുമ്പ്​ ആനയുടെ ആക്രമണത്തിൽ മുൻ പഞ്ചായത്ത്​ അംഗം മരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രാത്രിയിൽ റോഡിനുകുറുകെ മരം മറിച്ചിട്ടാണ് ആന ജനവാസ മേഖലയിലെത്തിയത്. EM KMGM 7 Ana റോഡിന് കുറുകെ മരം മറിച്ചിട്ട് കടന്നുപോകുന്ന ആന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.