പച്ചക്കറി കൃഷി വിളവെടുപ്പ്

കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ നേതൃത്വത്തിൽ കോതമംഗലം ഉപജില്ലയുടെ കീഴിലെ ചേലാട് ബി.ആർ.സിയിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്‍റ്​ ജെസി സാജു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ലത ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സിബി പോൾ, മേരി പീറ്റർ, ബ്ലോക്ക് അംഗം ലിസി ജോസഫ്, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ എസ്.എം. അലിയാർ, സിജി ആന്‍റണി, ലാലി ജോയി, ബി.പി.സി സജീവ്, സ്കൂൾ എച്ച്.എം വി.കെ. അജിത, കൃഷി ഓഫിസർ ഇ.എം. അനീഫ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.