യൂത്ത്​ കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നടന്ന എസ്.എഫ്.ഐ അതിക്രമത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനമായെത്തിയവർ ഏറെനേരം ജനറൽ ഹോസ്പിറ്റൽ ജങ്​ഷനിൽ റോഡ് ഉപരോധിച്ചു. തങ്ങൾക്ക് ശക്തിയില്ലാത്തിടത്ത് ജനാധിപത്യവും ശക്തിയുള്ളിടത്ത് ഫാഷിസവും പ്രസംഗിക്കുന്ന സി.പി.എം ഇരട്ടത്താപ്പ് വ്യക്തമായെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ ടിജിൻ ജോസഫ് പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം വരുൺ മട്ടക്കൺ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ കെ.എസ്. ഹരികൃഷ്ണൻ, ശംഭുപ്രസാദ്, നൂറുദ്ദീൻ കോയ, സരുൺ റോയ്, ഗോപു പുത്തൻമഠം, ആർ. ജയചന്ദ്രൻ, എം.പി. മുരളീകൃഷ്ണൻ, സജിൽ ഷെരീഫ്, ജി. ജിനീഷ്, ഷിജു താഹ തുടങ്ങിയവർ നേതൃത്വം നൽകി. apl youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.