കുട്ടികള്‍ക്കെതിരായ അതിക്രമത്തിൽ സമൂഹം ഉണരണം -ജസ്റ്റിസ്​ കെ.വിനോദ് ചന്ദ്രന്‍

കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ സമൂഹം ഉണരണമെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍. ശിശുസൗഹൃദമായി നവീകരിച്ച എറണാകുളം പോക്‌സോ കോടതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനാലാണ്​ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരുന്നത്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉണ്ടായിട്ടും സമൂഹത്തിന് പാഠമായി മാറുന്നുണ്ടോയെന്നും ആലോചിക്കണം. ഇരകളാക്കപ്പെടുന്ന കുട്ടികള്‍ക്ക്​ പരിഭ്രമവും ഭയപ്പാടുമില്ലാതെ മൊഴി നല്‍കാൻ സൗഹൃദാന്തരീക്ഷമുള്ള സൗകര്യം വേണമെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.