എസ്.എഫ്.ഐ എ.ബി.വി.പിയുടെ സൈലന്റ് പാർട്ണർ -എം.എസ്.എഫ്

ആലപ്പുഴ: ബി.ജെ.പി വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ കേരളത്തിലെ സൈലന്റ് പാർട്ണറാണ് എസ്.എഫ്.ഐയെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി. രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകർത്ത എസ്.എഫ്.ഐയുടെ വിളയാട്ടത്തെ വിദ്യാർഥി സമൂഹം അപലപിക്കണമെന്നും ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. കേരളത്തിലെ കാമ്പസുകളിൽ സംഘ്പരിവാർ അജണ്ടകൾ ആസൂത്രിതമായി നടപ്പാക്കാൻ എസ്.എഫ്.ഐ ശ്രമിക്കുന്നുണ്ട്. വിദൂര വിദ്യാഭ്യാസ സംവിധാനം നിർത്തലാക്കുന്നതിലും എസ്.എസ്.എൽ.സി കഴിഞ്ഞ് തുടർപഠനത്തിന് സീറ്റില്ലാതെ പ്രയാസപ്പെടുന്ന വിദ്യാർഥികൾക്കുവേണ്ടി പോരാടുന്നതിലും ഒളിച്ചോട്ട നയം സ്വീകരിക്കുന്ന എസ്.എഫ്.ഐയുടെ തനിനിറം ബോധ്യപ്പെടുത്താൻ കാമ്പയിൻ നടത്തുമെന്നും എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. അൽത്താഫ് സുബൈർ, ജില്ല പ്രസിഡന്റ് ഉവൈസ് ഫൈസി പതിയാങ്കര, ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.