കായംകുളം: സ്കൂൾ പ്രവൃത്തിസമയത്ത് കുട്ടികളെ മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവ. എൽ.പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെയും പത്തിയൂർ തൂണേത്ത് എസ്.കെ.വി എൽ.പി സ്കൂൾ, പള്ളിക്കൽ, ഗവ. മോഡൽ യു.പി സ്കൂൾ കെട്ടിടങ്ങളുടെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. അഡ്വ. യു. പ്രതിഭ എം.എൽ.എ അധ്യക്ഷതവഹിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. ചിത്രം..APLKY7SCHOOL കായംകുളം ഗവ.എൽ.പി സ്കൂളിലെ മാതൃക പ്രീപ്രൈമറി സ്കൂൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു ചിത്രം 2: APLKY7SCHOOL1 കായംകുളം ഗവ. എൽ.പി സ്കൂളിലെ മാതൃക പ്രീപ്രൈമറി സ്കൂൾ ഉദ്ഘാടന ചടങ്ങിൽ ബൊക്കെ നൽകാനെത്തിയ കുഞ്ഞിന് മന്ത്രി വി. ശിവൻകുട്ടിയുടെ സ്നേഹചുംബനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.