കുട്ടനാട്: കുട്ടനാട്ടിലെ റൈസ് മില്‍ പ്രഖ്യാപനത്തിലൊതുങ്ങി. ഇ.കെ. നായനാര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെ നയിച്ച സര്‍ക്കാറുകള്‍ നല്‍കിയ വാഗ്ദാനമാണ് പാലിക്കപ്പെടാതെ പോയത്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ഒരുകോടി അനുവദിച്ചുവെന്നുകാട്ടി മന്ത്രി ജി. സുധാകരന്റെ കൂറ്റൻ ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിതാണ്. എന്നാല്‍, വർഷങ്ങൾ കഴിഞ്ഞിട്ടും തകഴി റൈസ് മില്‍ യാഥാർഥ്യമായില്ല. തകഴി ക്ഷേത്രത്തിനുസമീപം വെയര്‍ഹൗസിനോട് ചേര്‍ന്നാണ് റൈസ് മിൽ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിർമിച്ച് ഏതാനും യന്ത്രസാമഗ്രികളും എത്തിച്ചെങ്കിലും ഇവയെല്ലാം തുരുമ്പെടുത്തുനശിച്ച അവസ്ഥയിലാണ്. റൈസ് മില്‍ യാഥാർഥ്യമായാല്‍ 1000 പേര്‍ക്ക് പ്രത്യക്ഷമായും അഞ്ഞൂറിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമായിരുന്നു. അപ്പര്‍ കുട്ടനാട്ടിലെ എടത്വ, തകഴി, വീയപുരം, തലവടി എന്നിവിടങ്ങളിലെ 134ഓളം പാടശേഖരങ്ങളിലെയും ലോവര്‍ കുട്ടനാട്ടിലെ ചമ്പക്കുളം, നെടുമുടി, മുട്ടാര്‍ എന്നിവിടങ്ങളിലെ നൂറോളം പാടശേഖരങ്ങളിലെയും നെല്ലുകള്‍ ഇപ്പോല്‍ കാലടിയിലെ സ്വകാര്യ മില്ലുകളിലേക്കാണ് കൊണ്ടുപോകുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. പടം PTL 12 WARE HOUSE പാഴാകുന്ന വെയർഹൗസ് കെട്ടിടം 'കാർഷിക വായ്പകൾ എഴുതിത്തള്ളണം' ആലപ്പുഴ: വെള്ളപ്പൊക്കവും പേമാരിയും മൂലം കൃഷിനശിച്ച നെൽകർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ജേക്കബ് എബ്രഹാം ആവശ്യപ്പെട്ടു. കേരള കർഷക യൂനിയൻ ജില്ല ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതാധികാര സമിതി അംഗം ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. റോയി ഉരാംവേലി, സിബിച്ചൻ തറയിൽ, സി.ടി. തോമസ്, നിതിൻ സി.വടക്കൻ, ജോസ് കാവനാടൻ, വർഗീസ് എബ്രഹാം, ഇ. ഷാബ്ദീൻ, ബീന റസാഖ്, തോമസ് കുറ്റിശ്ശേരി, പ്രകാശ് പനവേലി, സിറിയക് കാവിൽ, ജോർജ് ജോസഫ് തോട്ടുങ്കൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബാബു പാറക്കാടൻ(പ്രസി), ജോസ് കൊറ്റിലങ്ങാട്, സതീഷ് മുട്ടത്ത്, വർഗീസ് കേളഞ്ചേരി, പി.സി. ഉമ്മൻ (വൈസ് പ്രസി), സോജൻ ചാക്കോ എടക്കാട് (ജനറൽ സെക്ര), എ.ജെ. സെബാസ്റ്റ്യൻ, അനിയൻ കൊച്ചുകുന്നേൽ, എം.സി. ചാക്കോ മാമ്പുഴക്കരി, സ്റ്റാൻലി ജോർജ്, മാണിക്കത്ത് ഷാജി, അനിയൻ കൊളുത്ര (സെക്ര) ജോജോ പട്ടർകളം (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ചിത്രം APL 10 BABU ബാബു പാറക്കാടൻ APL 11 SOJAN സോജൻ ചാക്കോ എടക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.