കൈയെഴുത്ത് മാസിക പ്രകാശനം

പെരുമ്പാവൂര്‍: വായന വാരാചരണത്തോടനുബന്ധിച്ച് പാറപ്പുറം മെക്ക ഇംഗ്ലീഷ് മീഡിയം യു.പി സ്‌കൂൾ വിദ്യാര്‍ഥികള്‍ തയാറാക്കിയ ''ചിമിഴ്'' കൈയെഴുത്ത് മാസിക നഗരസഭ മുന്‍ ചെയര്‍പേഴ്‌സന്‍ ഐഷ ബീവി ടീച്ചര്‍ പ്രകാശനം ചെയ്തു. മിന്‍ഹ ഫാത്തിമ, മുഹമ്മദ് താരിഖ് എന്നീ വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. മൂസ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എ. അന്‍വര്‍, വൈസ് പ്രസിഡന്റ് അന്‍സാര്‍, ട്രസ്റ്റ് മെംബര്‍മാരായ കെ.എ. മൂസ, എം.വി. മൊയ്തീന്‍, ഇക്ബാല്‍ കരുമക്കാട്ട്, കെ.എം. അബ്ദുല്‍ മാലിക്, കെ.എ. സജീനസംസാരിച്ചു. പ്രധാനാധ്യാപിക കെ.എം നിഷാമോള്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലിനു സലിം നന്ദിയും പറഞ്ഞു. em pbvr 4 Meca School (Must) പെരുമ്പാവൂര്‍ മെക്ക സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ ''ചിമിഴ്'' കൈയെഴുത്ത് മാസിക നഗരസഭ മുന്‍ ചെയര്‍പേഴ്‌സന്‍ ഐഷ ബീവി ടീച്ചര്‍ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.