പറവൂർ: താലൂക്ക് കോ ഓപറേറ്റിവ് എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പഠനക്ലാസും മുൻ പ്രസിഡന്‍റുമാരെ ആദരിക്കലും നടത്തി. എം.എം. മോനായി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് കെ.ബി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. മധു ചെമ്പേരി ക്ലാസ് നയിച്ചു. മുൻ പ്രസിഡന്‍റുമാരായിരുന്ന എം.പി. വിജയൻ, വി.എ. അബ്ദുൽ ഹക്കീം എന്നിവരെ ചടങ്ങിൽ ആദരിച്ചു. എ.എ. പവിത്രൻ, എം.ഡി. ഹരീഷ് കുമാർ, പി.പി. ജീസൻ, പി.പി. അജയകുമാർ, കവിത ജോഷി, ഗിരീഷ് കുമാർ ആനാട്ട്, സി.ആർ. ബിൻസി, എം.ഡി. ശ്രീന, സെക്രട്ടറി പി.ജി. ഉമാദേവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.