ചിക്കന്‍ സെന്‍ററിലെ മോഷണം: പ്രതി അറസ്റ്റിൽ

തൃപ്പൂണിത്തുറ: മാര്‍ക്കറ്റ് റോഡിലെ ചിക്കന്‍ സെന്‍ററില്‍നിന്ന്​ നാലുലക്ഷം രൂപ മോഷ്ടിച്ച പ്രതിയെ അസമിൽനിന്ന്​ ഹില്‍പാലസ് പൊലീസ് അറസ്റ്റ്​ ചെയ്തു. അസം സ്വദേശി ഇമറുള്‍ ഇസ്​ലാമാണ്​ (24) പിടിയിലായത്​. തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡിലെ അനില്‍കുമാര്‍ എന്നയാളുടെ കടയില്‍നിന്നാണ് പണം മോഷ്​ടിച്ചത്​. ഈ കടയിലെ ജോലിക്കാരനായിരുന്നു പ്രതി. കടയുടമ ഊണു കഴിച്ച് മടങ്ങിവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. പ്രതിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയില്‍ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട്​ പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.