കൊച്ചി: മെട്രോ പാതയുടെ വശങ്ങളിലെ വീടുകളുടെ ആഡംബര നികുതി വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശത്തിൽ റവന്യൂ വകുപ്പിന്‍റെ അഭിപ്രായം തേടി സർക്കാർ. പാതയുടെ ഒരുകിലോമീറ്റർ പരിധിയിലുള്ള ആഡംബര നികുതി ഈടാക്കുന്ന വീടുകൾക്ക് ബാധകമാകും വിധം 50 ശതമാനം വർധനയാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പ് പ്രത്യേക കമ്മിറ്റികൾ രൂപവത്കരിച്ച് പഠിച്ച് വിലയിരുത്തും. വിവിധ ഘട്ടങ്ങളിലൂടെ വിശദമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മാത്രമായിരിക്കും മറുപടി നൽകുകയെന്ന് റവന്യൂ വകുപ്പ് അധികൃതർ വ്യക്തമാക്കി. ആലുവ മുതൽ തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷൻ വരെ നീളുന്നതാണ് നിലവിലെ മെട്രോ പാത. ഇതിന്‍റെ ഇരുവശത്തും ഒരു കിലോമീറ്റർ പരിധിയിലുള്ള ആഡംബര നികുതി ഈടാക്കുന്ന വീടുകളുമായി ബന്ധപ്പെട്ടാണ് നീക്കം. 278 ചതുരശ്ര മീറ്ററും അതിനേക്കാൾ ഉയർന്നതുമായ വീടുകൾക്കാണ് ആഡംബര നികുതി ബാധകമാകുന്നത്. 278 മുതൽ 464 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് പ്രതിവർഷം 5000 രൂപയാണ് ആഡംബര നികുതി. 464 മുതൽ 695 വരെ 10,000 രൂപയും അതിന് മുകളിലേക്ക് 12,000 രൂപയുമാണ് നിലവിലെ ആഡംബര നികുതി. മെട്രോ കടന്നുപോകുന്ന കണയന്നൂർ, ആലുവ താലൂക്കുകളാണ് പരിധിയിൽ ഉൾപ്പെടുന്നത്. കണയന്നൂർ മാത്രം അയ്യായിരത്തോളം വീടുകൾ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.