കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ല കമ്മിറ്റി റാലി നടത്തി. ബുധനാഴ്ച വൈകീട്ട് പാലാരിവട്ടം ജങ്‌ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം പരിസരത്ത് സമാപിച്ചു. പ്രതിഷേധ സംഗമം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്‌തു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, എൽ.ഡി.എഫ് ജില്ല കൺവീനർ ജോർജ് ഇടപ്പരത്തി, പ്രഫ. കെ.വി. തോമസ്, കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് ബാബു ജോസഫ്, ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, കേരള കോൺഗ്രസ് (സ്കറിയ തോമസ്) ചെയർമാൻ ബിനോയ് ജോസഫ്, ജനാധിപത്യ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ അഡ്വ. പി.സി. ജോസഫ്, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ, എൽ.ജെ.ഡി ജില്ല പ്രസിഡന്റ് ജെയ്‌സൺ പാനികുളങ്ങര, മേയർ എം. അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.