കാക്കനാട്: പറവൂരിൽ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിലെ ജൂനിയർ സൂപ്രണ്ടായിരുന്ന സി.ആർ. ഷനോജ് കുമാർ, സീനിയർ ക്ലർക്കുമാരായ സി.ജെ. ഡെൽമ, ഒ.ബി. അഭിലാഷ്, മുഹമ്മദ് അസ്ലം, മുൻ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി. നിഷ, മുൻ എൽ.ഡി ടൈപ്പിസ്റ്റ് ടി.കെ. ഷെമീം എന്നിവരെയാണ് സർവിസിൽ തിരിച്ചെടുത്തത്. റവന്യൂ വകുപ്പിന്‍റെ ഉത്തരവ് പ്രകാരം എറണാകുളം ജില്ലക്ക് പുറത്താണ് നിയമനം നൽകിയത്. ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ നൽകിയിട്ട് ദീർഘനാളായിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു മൂത്തകുന്നം സ്വദേശിയായ സജീവൻ ആത്മഹത്യ ചെയ്തത്. ഫെബ്രുവരി മൂന്നിന് പുലർച്ച പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നു. തുടർന്ന് ലാൻഡ് റവന്യൂ കമീഷണറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് പിന്നാലെയാണ് ആറുപേരെയും സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.