പ്രഫ. കെ.എ. മുഹമ്മദാലി അനുസ്മരണം

കളമശ്ശേരി: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച മഹാരാജാസ് കോളജ് മുൻ അധ്യാപകനും ജമാഅത്തെ ഇസ്​ലാമി അംഗവുമായിരുന്ന പ്രഫ. കെ.എ. മുഹമ്മദാലി അനുസ്​മരണം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്​ലാമി കളമശ്ശേരി ഏരിയ പ്രസിഡന്‍റ്​ ഇബ്രാഹിം നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു ഏരിയ കമ്മിറ്റി അംഗം ഉമർ മുഹമ്മദ് മദീനി, കളമശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.എച്ച്. സുബൈർ, മുസ്​ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം ടി.എസ്. അബൂബക്കർ, ഡോ. അലി അക്ബർ, മണ്ഡലം യൂത്ത്​ ലീഗ് പ്രസിഡന്‍റ്​ പി.എം. ഫൈസൽ, സിജി ഡയറക്ടർ അബ്ദുൽ സലാം, കങ്ങരപ്പടി ടൗൺ മസ്ജിദ് സെക്രട്ടറി പി.കെ. മുഹമ്മദ്, അൽ അമാന ട്രസ്റ്റ് സെക്രട്ടറി എൻ.എം. അബ്ദുൽ റഹ്മാൻ, പ്രഫ. കെ.എ. മുഹമ്മദാലിയുടെ മക്കളായ സയ്ദ, ജാസ്മിൻ, ഹാരിസ്, മരുമകൻ അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു. കങ്ങരപ്പടി ഹൽഖ നാസിം സുബൈർ സ്വാഗതവും ഇസ്മയിൽ കങ്ങരപ്പടി സമാപനവും നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.