തൈക്കൂടം പാലത്തിന് സമീപം ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു

(പടം) വൈറ്റില: തൈക്കൂടം പാലത്തിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. പാണാവള്ളി വടശ്ശേരില്‍ മധുസൂദനന്‍ (57) ആണ് മരിച്ചത്. ഇപ്പോള്‍ പള്ളിപ്പുറത്താണ്​ താമസം. തൈക്കൂടം പാലം ഇറങ്ങിവരുന്ന സമയത്ത് സമീപത്തെ സര്‍വിസ് റോഡില്‍നിന്ന് മറ്റൊരു ബൈക്ക് കയറിവന്നതാണ് അപകടകാരണം. സര്‍വിസ് റോഡില്‍നിന്ന്​ പ്രധാന റോഡിലേക്ക് കയറാതിരിക്കാനായി പൊലീസ് ബാരിക്കേഡ് വെച്ചിരുന്നെങ്കിലും അനധികൃതമായി ബൈക്ക് യാത്രികന്‍ കയറിവന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹം വെല്‍​കെയര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. EKD Madhusoodhanan 57 TPRA മധുസൂദനന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.