സ്വയം പ്രതിരോധത്തിന്​ സ്ത്രീകൾ പ്രാപ്തരാകണം -മന്ത്രി ചിഞ്ചുറാണി

കൊച്ചി: സ്ത്രീകൾക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കും അനീതികൾക്കുമെതിരെ സ്വയംപ്രതിരോധം തീർക്കാൻ സ്ത്രീകൾ പ്രാപ്‌തരാകണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന യുവതി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയ കമ്മിറ്റി അംഗം വിനീത വിൻസന്റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി പി. രാജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രേഖ ശ്രീജേഷ്, ജി.എസ്. ശ്രീരശ്മി എന്നിവർ സംസാരിച്ചു. സ്ത്രീ സമത്വം, സ്ത്രീ സുരക്ഷ, സാമൂഹികനീതി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വനിത കമീഷൻ അംഗം അഡ്വ. എം.എസ്. താര ഉദ്‌ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. ശോഭ മോഡറേറ്റായി. ചലച്ചിത്ര സംവിധായക ആയിഷ സുൽത്താന, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് വിജരാജമല്ലിക, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. രജിത, എ.ജി. അനൂജ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീർ, ജില്ല സെക്രട്ടറി കെ.ആർ. റെനീഷ്, ജില്ല പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.