മട്ടാഞ്ചേരി: രാഹുൽ ഗാന്ധിയെ അകാരണമായി കേന്ദ്ര സർക്കാർ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് മട്ടാഞ്ചേരി ബി.എസ്.എൻ.എൽ ഓഫിസിലേക്ക് കോൺഗ്രസ് കൊച്ചി നോർത്ത് ബ്ലോക്ക് കമ്മിറ്റി മാർച്ചും ധർണയും സംഘടിപ്പിച്ചു. അജയ് തറയിൽ ഉദ്ഘാടനം ചെയ്തു. പി.എച്ച്. നാസർ അധ്യക്ഷത വഹിച്ചു. കെ.എം. റഹിം, ജോസഫ് മാർട്ടിൻ, കെ.കെ. കുഞ്ഞച്ചൻ, എം.എ. മുഹമ്മദാലി, ഷൈനി മാത്യു, ആർ. ദിനേശ് കമ്മത്ത്, എ.എം. അയൂബ്, വി.എച്ച്. ഷിഹാബുദ്ദീൻ, ആർ. പ്രമോദ്, ഷൈല തദ്ദേവൂസ്, കെ.എ. മനാഫ്, ബാസ്റ്റിൻ ബാബു, പി.എം.എം. സമദ്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പള്ളുരുത്തി: ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളുരുത്തി പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബേസിൽ മൈലന്തറ അധ്യക്ഷത വഹിച്ചു. ഷെറിൻ വർഗീസ്, എൻ.ആർ. ശ്രീകുമാർ, അഫ്സൽ നമ്പ്യാരത്ത്, എ.ജെ. ജയിംസ്, ഇ.എ. ആമീൻ, കെ.ജെ. റോബർട്ട്, കെ.എൻ. മുരളി, ഷീല ജെറോം, എ.ജെ. സന്തോഷ്, എം.വി. പ്രഹ്ലാദൻ, എം.എ. ജോസി, കെ.എസ്. ഷൈൻ, ജോസഫ് ആലുങ്കൽ, വിനോദ് തമ്പി, കെ.കെ. സുദേവ്, ഷിജു ചിറ്റേപള്ളി, വാർമയിൽ മധു, ദിലീപ് ടി. നായർ, ടി.എ. സിയാദ് എന്നിവർ സംസാരിച്ചു. കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പുംപടി പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഷാജി കുറുപ്പശ്ശേരി അധ്യക്ഷത വഹിച്ചു. അജയ് തറയിൽ, ജോൺ പഴരി, കെ.കെ. കുഞ്ഞച്ചൻ, ആർ. ത്യഗരാജൻ, ദീപു കുഞ്ഞുകുട്ടി, ഷീബ ഡ്യൂറോം, പി.എ. സഗീർ, പി.ജെ. പ്രദീപ്, സി.എക്സ്. ജൂഡ്, അനു സെബാസ്റ്റ്യൻ, പി.ജെ. ആന്റണി, പി.പി. ജേക്കബ്, തോമസ് ഗ്രിഗറി, ഐ.എ. ജോൺസൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.