ഫാക്ട് അമോണിയ പ്ലാന്‍റിൽ ഹൈഡ്രജൻ പൈപ്പ്​ലൈനിൽ പൊട്ടിത്തെറി

കളമശ്ശേരി: ഫാക്ടിന്‍റെ അമോണിയ പ്ലാന്‍റിൽ ഹൈഡ്രജൻ പൈപ്പ് ലൈനിൽ പൊട്ടിത്തെറി. ലൈനിൽ തീപിടിച്ചെങ്കിലും ഫാക്ടിലെ അഗ്​നിരക്ഷാസേന ഉടൻ അണച്ചതിനാൽ വൻ അപകടം ഒഴിവായി. പ്ലാന്‍റിന്‍റെ പ്രവർത്തനം നിർത്തിവെച്ചു. അമോണിയ സ്റ്റോക്കുള്ളതിനാൽ വളം ഉൽപാദനത്തെ ബാധിക്കില്ലായെന്നാണ് അധികൃതർ പറയുന്നത്. ഒരാഴ്ചക്കകം പ്ലാന്‍റ്​ പ്രവർത്തനസജ്ജമാകുമെന്നും അധികൃതർ പറയുന്നു. രാവിലെ ഒമ്പതോടെയാണ് സംഭവം. കോടികളുടെ നഷ്ടമുണ്ടായതായാണ് സൂചന. എന്നാൽ, വലിയ നഷ്ടം ഉണ്ടായില്ലെന്നാണ്​ ഔദ്യോഗിക വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.