കീഴ്​മാട് സർക്കുലർ റോഡ്​: എം.ആർ.എസിനും അയ്യംകുഴി ഭഗവതി ക്ഷേത്രത്തിനുമിടയിൽ ദുരിതയാത്ര

കീഴ്​മാട്: സർക്കുലർ റോഡിൽ എം.ആർ.എസിനും അയ്യംകുഴി ഭഗവതി ക്ഷേത്രത്തിനുമിടയിൽ ദുരിതയാത്ര. കാലങ്ങളായി തകർന്നു കിടക്കുന്ന ഈ ഭാഗത്തെ റോഡ് നന്നാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. മഴ തുടങ്ങിയതോടെ ദുരിതം ഇരട്ടിയായി. വർഷങ്ങളായി തകർന്നുകിടന്ന റോഡിൽ പല ഘട്ടങ്ങളിലായാണ് പുനരുദ്ധാരണം നടന്നത്. നിരവധി സമരങ്ങൾക്ക് ശേഷമാണ് കുറച്ചുനാൾ മുമ്പ്​ കുട്ടമശ്ശേരി മുതൽ എം.ആർ.എസ് വരെ ടാർ ചെയ്തത്. എന്നാൽ, എം.ആർ.എസ് മുതൽ അയ്യംകുഴി വരെയുള്ള ഭാഗം നന്നാക്കിയില്ല. റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കീഴ്​മാട് പൗരസമിതി ആവശ്യപ്പെട്ടു. ക്യാപ്ഷൻ ea yas2 circular road കീഴ്​മാട് സർക്കുലർ റോഡിൽ എം.ആർ.എസിനും അയ്യംകുഴി ഭഗവതി ക്ഷേത്രത്തിനുമിടയിൽ റോഡ് തകർന്നുകിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.