മുളന്തുരുത്തി: ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എല്ലാ പഞ്ചായത്തുകളെയും ബന്ധപ്പെടുത്തി ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കും. ബ്ലോക്ക് പഞ്ചായത്തിലെ തീരപ്രദേശങ്ങളെയും കാർഷിക പ്രദേശങ്ങളെയും ചരിത്ര സ്മാരകങ്ങളെയും ടൂറിസം പദ്ധതിയുടെ ഭാഗമാക്കി ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആലോചന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായരുടെ അധ്യക്ഷതയിൽ നടന്നു. ക്രൂയിസ് ടൂറിസത്തിന് എറണാകുളത്തെത്തുന്ന വിദേശികൾ ഉൾപ്പടെയുള്ളവർക്കു ആകർഷക രീതിയിൽ ടൂറിസത്തെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഹോം സ്റ്റേ സൗകര്യം ഏർപ്പെടുത്തും. സംരംഭകർക്ക് പരിശീലനവും ലൈസൻസിനുവേണ്ട സഹായങ്ങളും പഞ്ചായത്തുകളിൽനിന്ന് നൽകും. ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും സംരംഭകരെ കണ്ടെത്തുന്നതിനും പഞ്ചായത്ത്തലത്തിൽ ജൂലൈ ആദ്യവാരം ടൂറിസം ഗ്രാമസഭ നടത്താനും രണ്ടാംവാരത്തിൽ ബ്ലോക്ക്തലത്തിൽ സംരംഭകത്വ സെമിനാർ സംഘടിപ്പിക്കുവാനും തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ടൂറിസം അഡ്വൈസറി കൗൺസിൽ അംഗവും കുമ്പളങ്ങി മാതൃക ടൂറിസം പദ്ധതിക്ക് നേതൃത്വം കൊടുത്ത എം.പി. ശിവദത്തൻ വിപണന സാധ്യതകൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, മണീട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ്, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാജി മാധവൻ, ജൂലിയറ്റ് ടി.ബേബി, ആമ്പല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു പുത്യേത്തുമാലിൽ, എം.എം. ബഷീർ, മുളന്തുരുത്തി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലതിക അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജ്യോതി രാജീവ്, ജെയ്‌നി രാജു, മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. EC-TPRA-1 Mulanthuruthy Block മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ടൂറിസം പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായരുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനയോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.