യാത്രക്കാർക്ക് ഭീഷണിയായി ചൂണ്ടി ബസ് കാത്തുനിൽപ് കേന്ദ്രം

ആലുവ: ജീർണാവസ്ഥയിലായ ചൂണ്ടി കവലയിലെ ബസ് കാത്തുനിൽപ് കേന്ദ്രം യാത്രക്കാർക്ക് ഭീഷണിയാകുന്നു. കാലപ്പഴക്കം ചെന്ന കോൺക്രീറ്റ് ഷെഡ് പൊളിഞ്ഞുവീഴാൻ സാധ്യതയേറെയാണ്. ആലുവ - പെരുമ്പാവൂർ, ആലുവ - കിഴക്കമ്പലം റോഡുകൾ സംഗമിക്കുന്ന കവലയാണ് ചൂണ്ടി. ഏതുസമയവും നിരവധിയാളുകൾ ഇവിടെ ബസ് കാത്ത് നിൽക്കുന്നതാണ്. അപകടം ഒഴിവാക്കാൻ എത്രയും വേഗം ഈ ഷെഡ് പൊളിച്ച് പുതിയ ബസ് കാത്തുനിൽപ് കേന്ദ്രം സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ക്യാപ്‌ഷൻ ea yas9 bus stop അപകടാവസ്ഥയിലായ ചൂണ്ടി ബസ് കാത്തുനിൽപ് കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.