കാഞ്ഞിരമറ്റത്ത്​ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

(പടം ) കാഞ്ഞിരമറ്റം: ബൈക്കുകൾ കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു. ബ്രഹ്മമംഗലം കുളങ്ങരയിൽ കെ.വി. മാധവന്‍റെ മകൻ മനോജ് മാധവനാണ്​ (50) മരിച്ചത്. കാഞ്ഞിരമറ്റം ഗാമ ജങ്​ഷനും ചാലയ്ക്കപ്പാറക്കും ഇടയിൽ വിൻകോസ് പ്രസിന് സമീപം തിങ്കളാഴ്ച ഉച്ചക്കായിരുന്നു അപകടം. മനോജ് ബ്രഹ്മമംഗലത്ത് ഇലക്ട്രിക്കൽ ഷോപ് നടത്തിവരുകയായിരുന്നു. പരേതനായ സാഹിത്യകാരൻ മാധവന്റെ മകനാണ്. ഭാര്യ: സുനില. മകൾ: അമൃത (പ്ലസ് ടു വിദ്യാർഥിനി). സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്. EKD Manoj 50 TPRA മനോജ്‌ മാധവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.