വൈപ്പിൻ തീരത്തിന് ജൈവവലയം ഒരുക്കുന്ന പദ്ധതിക്ക് തുടക്കം

വൈപ്പിൻ: വനം വകുപ്പും ഗ്രാമവികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'വൃക്ഷസമൃദ്ധി' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലാകെ നടപ്പാക്കുന്ന 'തീരത്തിനൊരു ജൈവവലയം' പദ്ധതിയുടെ ഉദ്ഘാടനവും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കുഴുപ്പിള്ളി കടൽ തീരത്ത് കണ്ടൽച്ചെടികൾ നട്ടാണ്​ ജൈവവലയം പദ്ധതിക്ക് തുടക്കം കുറിച്ചത്. എറണാകുളം മേഖല സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ എ.ജയമാധവൻ വൃക്ഷസമൃദ്ധി പദ്ധതി വിശദീകരണവും തൈകളുടെ വിതരണവും നടത്തി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് ജൈവവലയം പദ്ധതി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.