പറവൂർ: വായന ദിനാചരണത്തിന്‍റെ ഭാഗമായി പാലിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പി.എൻ. പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. സുനിത രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഫ. ലക്ഷ്മികുട്ടി വായനദിന സന്ദേശം നൽകി. ചെറിയപല്ലം തുരുത്ത് പബ്ലിക് ലൈബ്രറിയിൽ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. അരൂഷ് അധ്യക്ഷത വഹിച്ചു. കുമാരമംഗലം ആശാൻ സ്മാരക വായനശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് എഴുപുന്ന ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എം. ദിനേശ് അധ്യക്ഷത വഹിച്ചു. പറവൂത്തറ പൊതുജന ഗ്രന്ഥശാലയിൽ എം.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. എ.സി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുത്തൻവേലിക്കര വിവേക ചന്ദ്രിക ഹയർ സെക്കൻഡറി സ്കുളിൽ ടി.ബി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ടി.എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. പുല്ലംകുളം ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാവേദി സ്കൂൾതല ഉദ്ഘാടനവും വായന ദിനാചരണവും ഐ.എസ്. കുണ്ടൂർ ഉദ്ഘാടനം ചെയ്തു. ഇന്ദു അമൃതരാജ് അധ്യക്ഷത വഹിച്ചു. ഗോതുരുത്ത് സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി എഴുപുന്ന ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എം.എക്സ്. മാത്യു അധ്യക്ഷത വഹിച്ചു. മൂത്തകുന്നം ആശാൻ സ്മാരക വായനശാലയിൽ എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സി.കെ. സുധി അധ്യക്ഷത വഹിച്ചു. പെരുവാരം വൈ.എം.എ ലൈബ്രറിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ഷിനി റെജി അധ്യക്ഷത വഹിച്ചു. കെടാമംഗലം ഗവ. എൽ.പി സ്കൂളിൽ വി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ഗോതുരുത്ത് എസ്.എ.സിയിൽ നവീകരിച്ച ലൈബ്രറി സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ഹോളിക്രോസ് പള്ളി വികാരി ഫാ. ഷിജു കല്ലറക്കൽ ഡിജിറ്റൽ മാഗസിൻ പ്രകാശിപ്പിച്ചു. പടം EA PVR nadaake 4 പാലിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ലൈബ്രറി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.