ചെങ്ങമനാട്: ചെങ്ങമനാട് കാട്ടിലാൻ കോംപ്ലക്സിന് സമീപം രണ്ടുപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ചെങ്ങമനാട് പറമ്പയം എളമന വീട്ടിൽ എ.കെ. ഉമർ (72), ചെങ്ങമനാട് പനയക്കടവ് അറയ്ക്കൽ വീട്ടിൽ എ.എ. മുഹമ്മദ് (73) എന്നിവർക്കാണ് കടിയേറ്റത്. ഉമർ രാവിലെ എട്ടിന് രക്ത പരിശോധനക്കായി ലാബിൽ എത്തിയതായിരുന്നു. എതിർദിശയിൽ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം ലാബിലേക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് നായ്ക്കൾ ആക്രമിച്ചത്. റോഡിൽ വീണെങ്കിലും വാഹനങ്ങളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. രണ്ട് മണിക്കൂർ കഴിഞ്ഞ് ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ എത്തിയതായിരുന്നു മുഹമ്മദ്. കടവരാന്തയിൽ കിടന്ന നായ്ക്കൾ കാലിൽ കടിച്ചതോടെ മുഹമ്മദ് വീഴുകയായിരുന്നു. ഇരുവരെയും ആദ്യം ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. അവിടെ മൂന്ന് ഇഞ്ചക്ഷൻ വീതം നൽകി. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തോളിലും എളിയിലും അടക്കം പേവിഷബാധക്കെതിരെയുള്ള എട്ട് കുത്തിവെപ്പ് വീതവും നൽകുകയായിരുന്നു. ചെങ്ങമനാട് കവലയിലും പരിസരങ്ങളിലും ഇതിനകം സ്ത്രീകൾ, വയോധികർ, വിദ്യാർഥികൾ, വഴിയാത്രക്കാർ അടക്കം നിരവധി പേർക്ക് നായ്ക്കളുടെ ഉപദ്രവങ്ങളുണ്ടായതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.