കുഞ്ഞുണ്ണിക്കരയിൽ പുനരുദ്ധാരണം നടത്തിയ റോഡുകൾ ഉദ്ഘാടനം ചെയ്തു

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്‌ ഏഴാം വാർഡ് . ജില്ല - ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മനാർ - പറമ്പത്ത് കടവ് റോഡ് മസ്ജിദ് ഭാഗം ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. വാർഡ് അംഗം റമീന അബ്ദുൽ ജബ്ബാറിന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചാലിയേലി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് മുട്ടത്തിൽ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന പൊതുയോഗം ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ്‌ മുട്ടത്തിൽ അധ്യക്ഷത വഹിച്ചു. ആലങ്ങാട്‌ ബ്ലോക്ക്‌ അംഗം അനിൽ കുമാർ, ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരംസമിതി അധ്യക്ഷൻ സലീം പതുവന, എട്ടാം വാർഡ്‌ അംഗം സിയാദ്‌ പറമ്പത്തോടത്ത്‌, ഇഖ്ബാൽ (സി.പി.എം), ഹൈദ്രോസ്‌ (എസ്.ഡി.പി.ഐ), ഇസ്‌ഹാഖ്‌ (സി.പി.ഐ), യൂനുസ്‌ (വെൽഫെയർ പാർട്ടി) എന്നിവർ സംസാരിച്ചു. വാർഡ്‌ അംഗം റമീന അബ്ദുൽ ജബ്ബാർ സ്വാഗതവും വാർഡ്‌ വികസന സമിതി കൺവീനർ ഹാരിസ്‌ മണ്ണാർക്കാട്ടിൽ നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas1 Uliyanoor road നവീകരിച്ച ഉളിയന്നൂർ മനാർ - പറമ്പത്ത് കടവ് റോഡ് മസ്ജിദ് ഭാഗം ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.