പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്ന കമ്പനികൾക്കെതിരെ നടപടി വേണം -വെൽഫെയർ പാർട്ടി

കൊച്ചി: പെരിയാറിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കുന്ന കമ്പനികൾക്കെതിരെ ഇതുവരെ നടപടി സ്വീകരിക്കാത്ത മലിനീകരണ നിയന്ത്രണ ബോർഡ്​ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വെൽഫെയർ പാർട്ടി. പെരിയാറിന്‍റെ ഇരു കരയിലുമുള്ള കെമിക്കൽ കമ്പനികളുടെ നടപടി ചോദ്യം ചെയ്യേണ്ടതുണ്ട്. രാസമാലിന്യങ്ങൾ കമ്പനിയിൽ തന്നെ സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കാത്തവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ജില്ല പ്രസിഡന്‍റ്​​ ജ്യോതിവാസ് പറവൂർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.