ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

പൂച്ചാക്കൽ: . തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് പൊൻവയലിൽ കമലാസനന്‍റെ മകൻ അനന്തകൃഷ്ണനാണ്​ (23) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കടക്കരപ്പള്ളി അമ്പിളി നിലയത്തിൽ ഉണ്ണികൃഷ്ണനെ (23) പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അർധരാത്രിയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് തൈക്കാട്ടുശ്ശേരി ചീരാത്തുകാടിന്​ സമീപം മരത്തിലിടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അനന്തകൃഷ്ണൻ മരിക്കുകയായിരുന്നു. മാതാവ്: ഇന്ദിര. സഹോദരി: അഞ്ജന. APDAnantha Krishnan 23 Pck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.