കെ.എം.ഇ.എ എൻജിനീയറിങ്​ കോളജും ചവറ ഐ.ഐ.ഐ.സിയുമായി സാങ്കേതിക ഉപരിപഠന കരാർ

ആലുവ: കെ.എം.ഇ.എ എൻജിനീയറിങ്​ കോളജിലെ വിദ്യാർഥികളുടെ സാങ്കേതിക നൈപുണ്യ വികസനത്തിനായി ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്​ഷനും (ഐ.ഐ.ഐ.സി) പ്രത്യേക പരിശീലനം നൽകുന്നതിൽ ധാരണയായി. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ പ്രോജക്ട്, ഇന്റേൺഷിപ്, ആഡ്ഓൺ കോഴ്സുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് കരാർ. മൂന്നാംവർഷ എൻജിനീയറിങ്​ വിദ്യാർഥികൾക്ക് റെഗുലർ കോഴ്സിനൊപ്പം ഐ.ഐ.ഐ.സി നടത്തുന്ന പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിൽ അവസരം ലഭിക്കും. വിവിധ പ്രോജക്ടുകളിൽ പ്രായോഗിക പരിശീലനവും തൊഴിലവസരവും ലഭിക്കും. പ്രിൻസിപ്പൽ പ്രഫ. ഡോ. അമർനിഷാദും ഐ.ഐ.ഐ.സി ഡയറക്ടർ പ്രഫ. ഡോ. ബി. സുനിൽകുമാറും ധാരണപത്രത്തിൽ ഒപ്പുവെച്ചു. സിവിൽ ആൻഡ് ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ. സിനി അംബിക, എം.ഇ.പി മേധാവി പ്രഫ. ഹാരീസ് മോൻ, പി.ആർ. ആൻഡ് പ്ലേസ്മെന്റ് മേധാവി ഡോ. പ്രദീപ് സുന്ദരേശൻ, സിവിൽ അസോ. പ്രഫസർ അഞ്ജന ആനന്ദ്, സീനിയർ എച്ച്.ആർ മാനേജർ കെ.എൻ. രാജീവൻ, മെക്കാനിക്കൽ വിഭാഗം മേധാവി പ്രഫ. ഡോ. ബിജേഷ് പോൾ എന്നിവർ പങ്കെടുത്തു. PHOTO CAPTION Z:\MON\0 Ads\EKG KMEA 1 അടിക്കുറിപ്പ് : കെ.എം.ഇ.എ എൻജിനീയറിങ്​ കോളജിനുവേണ്ടി പ്രിൻസിപ്പൽ പ്രഫ. ഡോ. അമർനിഷാദും ഐ.ഐ.ഐ.സിക്കുവേണ്ടി ഡയറക്ടർ പ്രഫ. ഡോ. ബി. സുനിൽകുമാറും ധാരണപത്രം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.