യുവതി മരിച്ച സംഭവം: ഭര്‍തൃമാതാവ് അറസ്റ്റിൽ

മാവേലിക്കര: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിൽ. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് കണ്ടിയൂർ കരുവിനാൽ പറമ്പിൽ ശാന്തമ്മയാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം പനങ്ങാട് സ്വദേശി ബിന്‍സി തോമസാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബിന്‍സിയെ ഭര്‍ത്താവും ഭര്‍തൃമാതാവും മർദിച്ചിരുന്നെന്നും മര്‍ദനത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും തെളിവില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 26നാണ് ബിന്‍സി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച യുവതിയുടെ കുടുംബം തന്നെയാണ് ഫോണില്‍നിന്ന് മര്‍ദിക്കുന്നതിന്റെയും മര്‍ദനമേറ്റ പാടുകളുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്ത് പൊലീസിന് നല്‍കിയത്. സ്ത്രീധനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ബിന്‍സിയെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചത്. സര്‍ക്കാര്‍ ജോലി ലഭിച്ച് മൂന്ന് മാസത്തിന്​ ശേഷമാണ് ബിന്‍സി ആത്മഹത്യ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.