പല്ലാരിമംഗലം: വായന പക്ഷാചരണത്തിന്റെ കോതമംഗലം താലൂക്കുതല ഉദ്ഘാടനം പല്ലാരിമംഗലം ഗവ. വി.എച്ച്.എസ്.എസിൽ ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജോർജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, മനോജ് നാരായണൻ, കെ.ഒ. കുര്യാക്കോസ്, കെ. മനോശാന്തി എന്നിവർ സംസാരിച്ചു. ഷിജീബ് സൂപ്പി സ്വാഗതവും പി.എം. സിറാജ് നന്ദിയും പറഞ്ഞു. കോതമംഗലം: ഗവ. യു.പി.എസ് പാനിപ്രയിൽ 'തൂലിക -2022' വായനോത്സവത്തിന് തിരിതെളിഞ്ഞു. പുസ്തക പൂപ്പറ നിറച്ച് കവയിത്രി സീബ ടീച്ചർ ഒരുമാസത്തെ വായന മഹോത്സവം ഉദ്ഘാടനം ചെയ്തു. സജി മാടവന അധ്യക്ഷത വഹിച്ചു. സി.പി. അബു, സാറാമ്മ ജോൺ, ബിന്ദു ഗോപാലൻ, എം.ആർ. ദിവ്യ എന്നിവർ സംസാരിച്ചു. കോതമംഗലം: പ്രസ്ക്ലബിന്റെ നേതൃത്വത്തിൽ വായന ദിനാചരണവും സർക്കാർ സ്കൂളുകളിലെ ലൈബ്രറികൾക്ക് പുസ്തക വിതരണവും നടത്തി. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സോണി നെല്ലിയാനി അധ്യക്ഷത വഹിച്ചു. ജോഷി അറക്കൽ, ബിന്ദു ശശി, ഡയാന നോബി, കെ.കെ. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.