കാലടിയിലെ ഗതാഗതക്കുരുക്ക്; വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കാലടി: കാലടിയിലെ ഗതാഗതക്കുരുക്ക്​ പരിഹരിക്കാൻ വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ 23ന്​ നടന്ന ജില്ല റോഡ് സുരക്ഷ അതോറിറ്റി യോഗത്തില്‍ കാലടിയിലെ ഗതാഗതക്കുരുക്ക്​ പരിഹരിക്കാനുള്ള റിപ്പോർട്ട്​ സമർപ്പിക്കാൻ എറണാകുളം ആർ.ടി.ഒ പി.എം. ഷബീര്‍, ആലുവ ജോയന്റ് ആര്‍.ടി.ഒ. സലീം വിജയകുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന്​ പൊലീസ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്​ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ചിത്രം: കാലടിയിലെ ഗതാഗതക്കുരുക്ക്​ പരിഹരിക്കാനായി ആലുവ ജോയന്റ് ആര്‍.ടി.ഒ. സലീം വിജയകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.