ജൈവ പച്ചക്കറി കൃഷിയാരംഭിച്ചു

കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേക്കർ സ്ഥലത്ത് . പഞ്ചായത്തിലെ മുത്തംകുഴി ആറാം വാർഡിലെ മികച്ച കർഷകരിലൊളായ പുന്നക്കൽ എൽദോസിന്‍റെ ഭൂമിയാണ് തെരഞ്ഞെടുത്തത്. വെണ്ട, തക്കാളി, മുളക്, വഴുതന, വ്ലാത്താങ്കര ചീര തുടങ്ങിയവയാണ്​ കൃഷി ചെയ്യുന്നത്. കൃഷിയിടത്തിൽ നടന്ന വിത്തിടൽ ചടങ്ങ് ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ജെസി സാജു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ സിബി പോൾ, കൃഷി അസിസ്റ്റന്‍റ്​ ഡയറക്ടർ വി.പി. സിന്ധു, പഞ്ചായത്തംഗങ്ങളായ എസ്.എം. അലിയാർ, ലത ഷാജി, ലാലി ജോയി, കെ.കെ. അരുൺ, കൃഷി ഓഫിസർമാരായ ജിജി ജോബ്, കെ.എ. സജി തുടങ്ങിയവർ പങ്കെടുത്തു. ഇ.എം. അനീഫ സ്വാഗതവും വി.കെ. ജിൻസ് നന്ദിയും പറഞ്ഞു. EM KMGM 3 vithu പിണ്ടിമനയിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിത്തിടൽ ആന്‍റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.