പള്ളിക്കര: രാജ്യത്ത് മുഴുവൻ ജനങ്ങൾക്കും വാസയോഗ്യമായ ഭവനങ്ങൾ ഒരുക്കുകയാണ് രാജ്യപുരോഗതികൊണ്ട് ലക്ഷ്യമാക്കേണ്ടതെന്നും മറിച്ച് നടക്കുന്ന കാര്യങ്ങൾ നടുക്കമുളവാക്കുന്നതാണന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ. സമസ്ത കേരള സുന്നി യുവജന സംഘം ജില്ല കമ്മിറ്റി നേതൃത്വത്തിൽ പള്ളിക്കര പെരിങ്ങാലയിൽ നിർമിക്കുന്ന സാന്ത്വന ഭവനം ദാറുൽ ഖൈറിന് ശിലാസ്ഥാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടി സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്‍റ് കൽത്തറ പി. അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. പ്രാരംഭ പ്രാർഥനക്ക് അശ്റഫ് തങ്ങൾ ആദൂർ നേതൃത്വം നൽകി. കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി സി.ടി. ഹാഷിം തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് വി.എച്ച്. അലി ദാരിമി, എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം സെക്രട്ടറി എം.പി. അബ്ദുൽ ജബ്ബാർ സഖാഫി, സംസ്ഥാന സാന്ത്വനം ഡയറക്ടറേറ്റ് അംഗം മുഖയ്ബിലി ശിഹാബ് തങ്ങൾ, ജില്ല ഉപാധ്യക്ഷൻ സി.പി. ഷാജഹാൻ സഖാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് ഫിറോസ് അഹ്സനി, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. മീതിയൻ, പി.കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പടം: എസ്.വൈ.എസ് ദാറുൽ ഖൈർ ഭവന സമുച്ചയത്തിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്റാഹീം ഖലീലുൽ ബുഖാരി ശിലാസ്ഥാപനം നടത്തുന്നു (em palli 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.