നീറിക്കോടുനിന്ന് ലഡാക്കിലേക്ക് ബൈക്കിൽ യാത്രതിരിച്ച് യുവാക്കൾ

ആലങ്ങാട്: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് നീറിക്കോടുനിന്ന് രണ്ട് യുവാക്കൾ ലഡാക്കിലേക്ക് യാത്രതിരിച്ചു. സാമൂഹിക സന്നദ്ധ പ്രവർത്തകരായ പി.എം. മനാഫ്, അനീഷ് മങ്ങാട്ട് എന്നിവരാണ് പുതിയ ദൗത്യവുമായി പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കെ.കെ ജങ്​ഷനിൽനിന്ന്​ ബൈക്കിൽ യാത്ര തുടക്കംകുറിച്ചു. തിങ്കളാഴ്ചയിലെ യാത്ര വൈകീട്ട് ബേക്കലിൽ അവസാനിപ്പിച്ച് അവിടെ തങ്ങും. ഓരോ ദിവസവും തങ്ങുന്ന സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നടുകയും പരിരക്ഷ ഉറപ്പാക്കുകയും ചെയ്യും. വരുന്ന തിങ്കളാഴ്ച ലഡാക്കിൽ എത്തുന്ന രീതിയിലാണ് യാത്ര. വീട്ടുകാരും നാട്ടുകാരും ചേർന്ന് യാത്രയയപ്പ്​ നൽകി. നീറിക്കോട് കെ.കെ. ജങ്​ഷനിൽ നടന്ന ചടങ്ങിൽ ആലങ്ങാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.ബി. ജബ്ബാർ ഫ്ലാഗ്ഓഫ് ചെയ്തു. പി.കെ. നസീർ അധ്യക്ഷതവഹിച്ചു. കെ.ആർ. കൃഷ്ണലാൽ, പി.ആർ. തൗഫീഖ്, ഗ്രീഷ്മ അനീഷ്, റഷീദ എന്നിവർ സംസാരിച്ചു. പടം ER PVR neerikode 1 പി.എം. മനാഫ്, അനീഷ് മങ്ങാട്ട് എന്നിവർ ബൈക്കിൽ ലഡാക്കിലേക്ക് ആരംഭിച്ച യാത്ര ആലങ്ങാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.ബി. ജബ്ബാർ ഫ്ലാഗ്ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.