അഗ്​നിപഥ് പദ്ധതി: എസ്‌.എഫ്‌.ഐ മാർച്ച് നടത്തി

കൊച്ചി: കേന്ദ്രസർക്കാറിന്‍റെ അഗ്​നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച എസ്‌.എഫ്‌.ഐ - ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ ആക്രമിച്ച പൊലീസ്‌ നടപടിയിൽ എസ്‌.എഫ്‌.ഐ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബി.എസ്.എൻ.എൽ ഓഫിസിലേക്ക്‌ മാർച്ചും യോഗവും സംഘടിപ്പിച്ചു. എസ്.എഫ്.ഐ സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി ഹസൻ മുബാറക് ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ അർജുൻ ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ആർ. അർജുൻ, അജ്മില ഷാൻ, ജില്ല ജോയന്‍റ്​ സെക്രട്ടറി പ്രജിത് കെ. ബാബു, വൈസ്‌ പ്രസിഡന്‍റ്​ രതു കൃഷ്ണൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ മുഹമ്മദ്‌ സഹൽ, ജോജിഷ് ജോഷി, കെ.ആർ. ഹേമന്ത്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.