തബലയിൽ താളമിട്ട്​ മെഹ്​ഫിലുകളിൽ നിറസാന്നിധ്യമായി ഒമ്പതാംക്ലാസുകാരി

മട്ടാഞ്ചേരി: ഒമ്പതാംക്ലാസ് വിദ്യാർഥിനി തബലയിൽ താളമിട്ട്​ മെഹ്​ഫിലുകളുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. ഫോർട്ട്​കൊച്ചി ഡെൽറ്റ സ്റ്റഡി സ്കൂൾ വിദ്യാർഥിനിയും ജോൺസൺ ഫെർണാണ്ടസ് - യോഗിനി നീതു ദമ്പതികളുടെ മകളുമായ റൈൻ ഫെർണാണ്ടസാണ്​ തബലയിൽ വിരൽ പെരുക്കത്തിലൂടെ ആസ്വാദക മനസ്സിൽ ഇടംപിടിക്കുന്നത്. പൊതുവെ തബല വായിക്കുന്നതിൽ സ്ത്രീകൾ കുറവാണെരിക്കെയാണ് ഒമ്പതാംക്ലാസ് വിദ്യാർഥിനി മെഹ്​ഫിലുകളിൽ തബല ധ്വനി ഉയർത്തി മുന്നേറുന്നത്. തേവരയിലെ പഞ്ചാബി ഗുരുദ്വാരയിൽ ഭജനകൾക്കും കീർത്തനങ്ങൾക്കും തബലയിൽ അകമ്പടിയേകാൻ റൈൻ എത്താറുണ്ട്. മെഹ്​ഫിലുകൾ തുടങ്ങുമ്പോൾ തബലയിൽ വിരൽ പെരുക്കം നടത്തുമ്പോൾ കണ്ടുനിൽക്കുന്നവരും ആശ്ചര്യപ്പെടുകയാണ്. ഒമ്പതാംവയസ്സിൽ ജിത്തു ഉമ്മനിൽ നിന്നുമാണ് തബല അഭ്യസിച്ചത്. മാതാവ് യോഗിനി നീതു സിത്താറും ഹാർമോണിയവും കൈകാര്യം ചെയ്യുന്നുണ്ട്. ഗുരുദ്വാരയിൽ അമ്മക്കൊപ്പം കൂട്ടിന്​ പോയിക്കൊണ്ടിരുന്നപ്പോഴാണ് തബലയിലേക്ക് ആകർഷിച്ചത്. കോവിഡ് കാലത്ത് ഓൺലൈനിലൂടെയും തബലയെ ഏറെ ഗ്രഹിച്ചു. പിന്നീടാണ് മെഹ്​ഫിലുകളിൽ ക്ഷണം ലഭിച്ചത്. രാജ്യം മുഴുവൻ അറിയപ്പെടുന്ന തബലിസ്റ്റായി മാറണമെന്നാണ് ആഗ്രഹം. എം.എം. സലീം ചിത്രം: റൈൻ ഫെർണാണ്ടസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.