കളമശ്ശേരി: ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ചേര്‍ന്ന ജില്ലതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ള വകുപ്പുകള്‍ പ്രത്യേക കര്‍മപദ്ധതികള്‍ രൂപവത്കരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യമെങ്കില്‍ അദാലത്തുള്‍പ്പെടെ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി സെപ്റ്റംബര്‍ 30 വരെയാണ് നടത്തുന്നത്. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്‍റെ ഭാഗമായി ജില്ലതല അദാലത് പരിഗണനയിലുണ്ടെന്ന് കലക്ടര്‍ ജാഫര്‍ മാലിക് യോഗത്തില്‍ അറിയിച്ചു. കളമശ്ശേരി കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.