എ.കെ.പി.എ സംസ്ഥാന ഫോട്ടോ ഫെസ്റ്റ് നാളെ ആരംഭിക്കും

അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന്​ ദിവസത്തെ ഫോട്ടോ ഫെസ്റ്റ് ഇന്ത്യ - 2022 അങ്കമാലി അഡ്​ലക്സ് കൺവെൻഷൻ സൻെററിൽ വ്യാഴാഴ്ച ആരംഭിക്കും. ഫോട്ടോഗ്രഫി, വിഡിയോഗ്രഫി മേഖലയിലെ നൂതന സംവിധാനങ്ങളും മാറ്റങ്ങളും പരിചയപ്പെടുത്തുകയും തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാക്കുകയുമാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി, ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോ വേൾഡ് എന്നിവർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 9.30 ന് മേളയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും.സന്ദർശനസമയം രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.